ജമ്മു & കാശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന്റെ രണ്ടാം ദിനം കേരളം 200/9 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇപ്പോഴും കേരളം 80 റൺസ് പിന്നിലാണ്. ജമ്മു & കാശ്മീർ ആദ്യ ഇന്നിംഗ്സിൽ 280 റൺസ് നേടിയിരുന്നു. ജലജ് സക്സേന (67), സൽമാൻ നിസാർ (49*) എന്നിവർ മാത്രമാണ് കേരളത്തിനായി ബാറ്റു കൊണ്ട് ഇന്ന് തിളങ്ങിയത്.
![Kerala Ranji Trophy](https://fanport.in/wp-content/uploads/2024/11/Picsart_24-11-07_17-39-27-631-1024x683.jpg)
ജമ്മു & കാശ്മീരിന്റെ പേസർ ഔഖിബ് നബി 19 ഓവറിൽ 36 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. രോഹൻ കുന്നുമ്മൽ (1), ഷോൺ റോജർ (0), ക്യാപ്റ്റൻ സച്ചിൻ ബേബി (2) എന്നിവർ വേഗത്തിൽ പുറത്തായത് കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായി. സക്സേനയും അക്ഷയ് ചന്ദ്രനും (29) ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി എങ്കിലും സക്സേന വീണതോടെ പിറകെ വിക്കറ്റുകൾ വീണ് തുടങ്ങി.
ഒരു വിക്കറ്റ് മാത്രം ശേഷിക്കെ, പൂനെയിലെ എംസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മൂന്നാം ദിവസം കേരളം ലീഡ് വഴങ്ങാൻ ആണ് സാധ്യത.