രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിന് അവരുടെ ഈ സീസണിലെ ആദ്യ പരാജയം സമ്മാനിച്ചു. ഇന്ന് രാജസ്ഥാൻ ഉയർത്തിയ 206 എന്ന വിജയലക്ഷം പിന്തുടർന്ന പഞ്ചാബ് കിംഗ്സ് 50 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. അവർ 20 ഓവറിൽ 155-8 മാത്രമേ എടുത്തുള്ളൂ.

ഇന്ന് തുടക്കത്തിൽ തന്നെ പഞ്ചാബ് കിംഗ്സിന് പാളി. അവർക്ക് ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ ഇന്ന് നഷ്ടമായി. പ്രിയാൻഷ് ആര്യയുടെയും ശ്രേയസ് അയ്യറിന്റെയും വിക്കറ്റാണ് ആദ്യ ഓവറിൽ ആർച്ചർ വീഴ്ത്തിയത്. ഒരു റൺസ് എടുത്ത സ്റ്റോയിനസ്, 17 റൺസെടുത്ത പ്രബ്സിമ്രൻ എന്നിവരും നിരാശപ്പെടുത്തി.
നെഹാൽ വദേരയും മാക്സ്‌വെല്ലും ചേർന്ന് അവരുടെ ചെയ്സ് പുനരാരംഭിച്ചു. വദേര 33 പന്തിലേക്ക് 50യിൽ എത്തി. അവസാന 6 ഓവറിൽ അവർക്ക് ജയിക്കാൻ 85 റൺസ് വേണമായിരുന്നു. 21 പന്തിൽ നിന്ന് 30 റൺസ് എടുത്ത മക്സ്വെലിന്റെ തീക്ഷണ പുറത്താക്കിയത് രാജസ്ഥാന് ആശ്വാസമായി.
തൊട്ടടുത്താ പന്തിൽ നെഹാലും പുറത്തായി. 41 പന്തിൽ 62 റൺസ് ആണ് നെഹാൽ എടുത്തത്. അവസാന നാല് ഓവറിൽ പഞ്ചാബിന് ജയിക്കാൻ 70 റൺസ് വേണമായിരുന്നു. തുടരെ വിക്കറ്റുകൾ വീണതോടെ പഞ്ചാബ് ലക്ഷ്യത്തിൽ നിന്ന് അകന്നു. രാജസ്ഥാൻ റോയൽസിനായി ആർച്ചർ 3 വിക്കറ്റും സന്ദീപ് ശർമ്മ, മഹീഷ് തീക്ഷണ എന്നിവർ 2 വിക്കറ്റ് വീതവും നേടി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205-4 റൺസ് എടുത്തിരുന്നു. ഈ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ഐ പി എൽ ടീം 200 കടക്കുന്നത്.
സഞ്ജു സാംസനും ജയസ്വാളും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ഇന്ന് നൽകിയത്. അവർ 89 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീർത്തു.

സഞ്ജു സാംസൺ 38 റൺസ് എടുത്താണ് പുറത്തായത്. ജയ്സ്വാൾ ഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വരുന്നത് ഇന്ന് കണ്ടു. താരം മികച്ച ഇന്നിംഗ്സ് ആണ് പുറത്തെടുത്തത്. 45 പന്തിൽ നിന്ന് 67 റൺസ് എടുത്തും ജയ്സ്വാൾ 3 ഫോറും 5 സിക്സും ഇന്ന് പറത്തി. പിന്നീടവന്ന നിധീഷ് റാണ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു എങ്കിലും 12ൽ പുറത്തായി.
അവസാന പരാഗും ഹെറ്റ്മയറും ചേർന്നാണ് രാജസ്ഥാൻ റോയൽസിനെ 200 കടക്കാൻ സഹായിച്ചത്. പരാഗ് 25 പന്തിൽ 43* റൺസും ഹെറ്റ്മയർ 12 പന്തിൽ 20 റൺസും ജുറൽ 5 പന്തിൽ 13 റൺസും എടുത്തു.