രാജസ്ഥാന് നന്ദി, ആർ സി ബി ആദ്യമായി ബെംഗളൂരുവിൽ ജയിച്ചു

Newsroom

Picsart 25 04 24 23 20 18 762
Download the Fanport app now!
Appstore Badge
Google Play Badge 1

ആർ സി ബിക്ക് ബെംഗളൂരുവിലെ ആദ്യ വിജയം. ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിട്ട ആർ സി ബി 11 റൺസിന്റെ വിജയമാണ് നേടിയത്. ആർസിബി ഉയർത്തിയ 206 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 194 റൺസെ എടുക്കാൻ ആയുള്ളൂ. ഇതിനു മുമ്പ് ഈ സീസണിൽ കളിച്ച എല്ലാ ഹോം മത്സരങ്ങളും ആർ സി ബി തോറ്റിരുന്നു.

Picsart 25 04 24 23 01 11 158

മികച്ച തുടക്കമാണ് ഇന്ന് രാജസ്ഥാന്റെ ചെയ്സിന് ലഭിച്ചത്. ജയ്സ്വാളും വൈഭവും ചേർന്ന് ആക്രമിച്ചു തന്നെ കളിച്ചു‌. പവർപ്ലേയിൽ അവർ 72 റൺസ് അടിച്ചു. ജയ്സ്വാൾ 19 പന്തിൽ 49 റൺസ് അടിച്ചപ്പോൾ വൈഭവ് 16 റൺസ് എടുത്തു.

പിറകെ വന്ന ക്യാപ്റ്റൻ പരാഗ് 10 പന്തിൽ 22 റൺസ് അടിച്ചു. നിതീഷ് റാണ 29 റൺസ് എടുത്തും പുറത്തായി. ഇതോടെ അവസാബ രണ്ട് മത്സരങ്ങളിലും ടീമിനെ വിജയത്തിന്റെ വക്കിൽ എത്തി തോൽപ്പിച്ച ജൂറലും ഹെറ്റ്മറ്ററും ഒരുമിച്ചു. ഇവർ ഒരുമിക്കുമ്പോൾ 6 ഓവറിൽ 66 റൺസ് ആയിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ ഇരുവരും ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു. ഹെറ്റ്മയർ 8 പന്തിൽ 11 റൺസ് എടുത്ത് പുറത്തായി. അവസാന 3 ഓവറിൽ രാജസ്ഥാന് ജയിക്കാൻ 40 റൺസ്. ഭുവനേശ്വർ എറിഞ്ഞ 18ആം ഓവറിൽ 22 റൺസ് അടിച്ച് ജുറലും ശുഭം ദൂബെയും ചേർന്ന് കളി മാറ്റി. പിന്നെ 2 ഓവറിൽ ജയിക്കാൻ വെറും 18 റൺസ്.

ഹേസൽവുഡ് എറിഞ്ഞ 19ആം ഓവറിൽ ജുറൽ പുറത്തായി. 34 പന്തിൽ നിന്ന് 47 റൺസ് ആണ് ജുറൽ എടുത്തത്. ഇതോടെ 9 പന്തിൽ രാജസ്ഥാന് ജയിക്കാൻ 17 റൺസ് വേണമായിരുന്നു. അടുത്ത പന്തിൽ ആർച്ചറും വീണു. ആ ഓവറിൽ ആകെ വന്നത് ഒരു റൺ. അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 17 റൺസ്. യാഷ് ദയാൽ അണ് അവസാന ഓവർ എറിഞ്ഞത്.

ആദ്യ പന്തിൽ തന്നെ ശുഭം ഔട്ട് ആയി. ഇതോടെ രാജസ്ഥാന്റെ പരാജയം ഉറപ്പായി.


ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന ശക്തമായ സ്കോർ നേടി.

Picsart 25 04 24 21 11 51 504


വിരാട് കോഹ്ലി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ 8 ഫോറുകളും 2 സിക്സറുകളും സഹിതം 70 റൺസ് അദ്ദേഹം നേടി. 27 പന്തിൽ 50 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണ നൽകി. ഫിലിപ്പ് സാൾട്ട് 26 റൺസുമായി മികച്ച തുടക്കം നൽകി.


അവസാന ഓവറുകളിൽ ടിം ഡേവിഡ് (23) ജിതേഷ് ശർമ്മ (10 പന്തിൽ 20 റൺസ്) എന്നിവർ ബാംഗ്ലൂരിനെ 200 കടത്തി.
രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 2 വിക്കറ്റുകൾ നേടിയെങ്കിലും 45 റൺസ് വഴങ്ങി.