സൗത്താംപ്ടണിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം ദിവസവും മഴയ്ക്ക് തന്നെ കൂടുതൽ സാധ്യതയെന്ന് പ്രവചനം. മത്സരത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 217 റൺസിന് പുറത്തായ ശേഷം ന്യൂസിലാണ്ട് 101/2 എന്ന നിലയിൽ നില്‍ക്കുകയാണ്. മത്സരത്തിൽ അവശേഷിക്കുന്ന രണ്ട് ദിവസവും പിന്നെ റിസര്‍വ് ഡേയുമാണ് ഇനി ബാക്കിയുള്ളത്.
ആദ്യ ദിവസം പൂര്‍ണ്ണമായും മഴ കവര്‍ന്നപ്പോള്‍ രണ്ടാം ദിവസം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ 64.4 ഓവറാണ് എറിയാനായത്. ഇന്നലെ മത്സരത്തിന്റെ മൂന്നാം ദിവസം 75ന് മേലെ ഓവറുകളാണ് എറിയാനായത്. നാലാം ദിവസവും മഴ കാരണം മത്സരം വൈകി മാത്രമാകും ആരംഭിക്കുകയെന്നാണ് അറിയുന്നത്.
കൂടാതെ ഇന്നത്തെ ദിവസത്തെ കാലാവസ്ഥ പ്രവചനം പ്രകാരം പരക്കെ മഴയ്ക്കാണ് സാധ്യത.