പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു, കളി മുടക്കി മഴ

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു. 316 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനു ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തിയാണ് ടീമിന്റെ തുടക്കം തന്നെ പ്രതിരോധത്തിലാക്കിയത്. വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 54/5 എന്ന നിലയിലേക്ക് ഒതുങ്ങി. സൗത്തിയും ബോള്‍ട്ടും തീപാറുന്ന ബൗളിംഗുമായി വെല്ലിംഗ്ടണില്‍ പാക്കിസ്ഥാനെ വിറപ്പിക്കുകയായിരുന്നു.

82 റണ്‍സുമായി ഓപ്പണര്‍ ഫകര്‍ സമന്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചു നിന്നത്. ആറാം വിക്കറ്റില്‍ ഷദബ് ഖാനുമായി(28) ചേര്‍ന്ന് നേടിയ 78 റണ്‍സാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ലക്ഷ്യം 150 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് മഴ കളി മുടക്കിയത്. 26.5 ഓവറില്‍ 166/6 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ഫകര്‍ സമനു കൂട്ടായി 7 റണ്‍സുമായി ഫഹീം അഷ്റഫ് ആണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version