ഗാബ ടെസ്റ്റിന്റെ അവസാന ദിവസം കളി തടസ്സപ്പെടുത്തി മഴ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 260 റൺസിന് അവസാനിച്ചപ്പോള്‍ മഴ കാരണം പിന്നീട് മത്സരം നടന്നില്ല. ഒമ്പതാം വിക്കറ്റിൽ ജസ്പ്രീത് ബുംറ – ആകാശ് ദീപ് കൂട്ടുകെട്ട് നേടിയ നിര്‍ണ്ണായകമായ 47 റൺസാണ് ഇന്ത്യയ്ക്ക് ഫോളോ ഓൺ ഒഴിവാക്കുവാന്‍ സഹായകരമായത്. നാലാം ദിവസം 252/9 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 8 റൺസ് കൂടി മാത്രമാണ് ടീം കൂട്ടിചേര്‍ത്തത്.
31 റൺസ് നേടിയ ആകാശ് ദീപിനെ ട്രാവിസ് ഹെഡ് ആണ് പുറത്താക്കിയത്. ജസ്പ്രീത് ബുംറ 10 റൺസുമായി പുറത്താകാതെ നിന്നു. 185 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445 റൺസാണ് നേടിയത്. ട്രാവിസ് ഹെഡും (152), സ്റ്റീവ് സ്മിത്തും (101) ശതകങ്ങള്‍ നേടിയപ്പോള്‍ അലക്സ് കാറെ 70 റൺസ് നേടി പുറത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 6 വിക്കറ്റ് നേടി.
ഇന്ത്യന്‍ ബാറ്റിംഗിൽ 84 റൺസ് നേടിയ കെഎൽ രാഹുലും 77 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് പ്രധാന സ്കോറര്‍മാര്‍. പിന്നെ പത്താം വിക്കറ്റിൽ ക്രീസിലെത്തിയ ആകാശ് ദീപ് ആണ് 31 റൺസുമായി പൊരുതി നിന്നത്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റ് നേടി.