റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിർണായക ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിരീടം നിലനിർത്താനുള്ള ശ്രമം ശനിയാഴ്ച അവസാനിച്ചു. ബാംഗ്ലൂരിൽ കളി നടക്കാതെ പോയതോടെ കെകെആറിന്റെ പ്ലേ ഓഫിൽ എത്താനുള്ള നേരിയ സാധ്യതയും ഇല്ലാതായി.

എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരം തുടർച്ചയായ മഴ കാരണം വൈകുകയായിരുന്നു. അഞ്ച് ഓവർ നടത്താൻ സാധ്യതയുണ്ടായിരുന്നെങ്കിലും, കനത്ത മഴയും സുരക്ഷിതമല്ലാത്ത ഔട്ട്‌ഫീൽഡും കാരണം രാത്രി 10:25 ന് കളി ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു
ഈ ഫലം ആർസിബിയുടെ നോക്കൗട്ട് സാധ്യത വർദ്ധിപ്പിക്കുന്നു. ഇനി ഒരു പോയിന്റ് കൂടെ നേടിയാൽ അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.