അയര്‍ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 171/1 എന്ന അതിശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ ജാക്ക് ലീഷും- ജേസണ്‍ റോയിയും എത്തിച്ചുവെങ്കിലും അവിടെ നിന്ന് തകര്‍ന്ന ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ മഴ രണ്ടാം ദിവസത്തെ കളി നിര്‍ത്തുകയായിരുന്നു. 21 റണ്‍സുമായി സ്റ്റുവര്‍ട് ബ്രോഡും റണ്ണൊന്നുമെടുക്കാതെ ഒല്ലി സ്റ്റോണുമാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഇനിയും ഉയര്‍ത്തുവാനുള്ള ശ്രമവുമായി ക്രീസില്‍ നില്‍ക്കുന്നത്. 181 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമിപ്പോളുള്ളത്. ഏത്രയും വേഗം ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി ചരിത്ര വിജയം കുറിക്കാനാകുമോ എന്നാവും അയര്‍ലണ്ട് ശ്രമിക്കുക.
171/1 എന്ന ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത് ജേസണ്‍ റോയ്-ജാക്ക് ലീഷ് കൂട്ടുകെട്ടാണ്. 72 റണ്‍സ് നേടിയ ജേസണ്‍ റോയി പുറത്തായ ശേഷം പിന്നീട് ഇംഗ്ലണ്ട് തകരുന്ന കാഴ്ചയാണ് കണ്ടത്. ജാക്ക് ലീഷ് 92 റണ്‍സ് നേടി അര്‍ഹമായ ശതകത്തിന് അകലെ പുറത്തായപ്പോള്‍ ജോ റൂട്ട് 31 റണ്‍സ് നേടി. സാം കറന്‍ നേടിയ 37 റണ്‍സാണ് ഇംഗ്ലണ്ടിന്റെ കാര്യങ്ങള്‍ വലിയ പരിതാപകരമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത്. 219/6 എന്ന നിലിയിലും പിന്നീട് 248/8 എന്ന നിലയിലേക്കും വീണ ഇംഗ്ലണ്ടിനെ ഒമ്പതാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ട് നേടി സാം കറന്‍-സ്റ്റുവര്‍ട് ബ്രോഡ് കൂട്ടുകെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
അയര്‍ലണ്ടിനായി മാര്‍ക്ക് അഡൈര്‍ മൂന്നും ബോയഡ് റാങ്കിന്‍, സ്റ്റുവര്‍ട് തോംപ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.