മാഞ്ചസ്റ്ററില്‍ നാലാം ദിവസം കളി ആരംഭിക്കുവാന്‍ തടസ്സമായി മഴ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്ററില്‍ സ്റ്റുവര്‍ട് ബ്രോഡിന്റെ 500ാം വിക്കറ്റിനും ഇംഗ്ലണ്ടിന്റെ വിജയത്തിനുമായി ആരാധകര്‍ ഇനിയും കാത്തിരിക്കണം. മഴ കാരണം നാലാം ദിവസത്തെ തുടക്കം വൈകുമെന്നാണ് അറിയുന്നത്. വിജയത്തിനായി ഇംഗ്ലണ്ട് 8 വിക്കറ്റ് നേടേണ്ടതുള്ളപ്പോള്‍ തോല്‍വി ഒഴിവാക്കുവാന്‍ വിന്‍ഡീസ് രണ്ട് ദിവസം ബാറ്റ് ചെയ്യണം, വിജയത്തിനായി ടീം 389 റണ്‍സ് ഇനിയും നേടേണ്ടതുണ്ട്.

നേരത്തെ മൂന്നാം ദിവസം ഇംഗ്ലണ്ട് 226/2 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് വിന്‍ഡീസിന് 399 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കുകായയിരുന്നു. പത്ത് റണ്‍സ് നേടുന്നതിനിടെ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.