മൂന്നാം ദിവസം മഴ പ്രശ്നമായി, ഇന്ത്യ വെസ്റ്റിൻഡീസിന്റെ 5 വിക്കറ്റുകൾ വീഴ്ത്തി

Newsroom

ആഷസിൽ എന്ന പോലെ ഇന്ത്യ വെസ്റ്റിൻഡീസ് ടെസ്റ്റിലും ഇന്ന് മഴ പ്രശ്നമായി. മഴ കാരണം ഇന്ന് മത്സരത്തിന്റെ വലിയ ശതമാനം സമയവും കളി നടക്കാതെ നഷ്ടമായി. മൂന്നാം ദിനം അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് 229-5 എന്ന നിലയിൽ ആണ്. ഇപ്പോഴും അവർ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 209 റൺസ് പിറകിൽ ആണ്.

Picsart 23 07 23 03 33 52 699

37 റൺസുമായി അലികതനസെയും 11 റൺസുമായി ഹോൾദറുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. 75 റൺസ് എടുത്ത ബ്രെത്വൈറ്റ്, 33 റൺസ് എടുത്ത ചന്ദ്രപോൾ, 32 റൺസ് എടുത്ത മക്കെൻസി, 20 റൺസ് എടുത്ത ബ്ലാക്വൂഡ്, 10 റൺസ് എടുത്ത ജോഷുവ ഡി സില്വ എന്നിവരാണ് ഇതുവരെ വെസ്റ്റിൻഡീസ് നിരയിൽ നിന്ന് പുറത്തായത്.

ഇന്ത്യക്ക് ആയി ജഡേജ 2 വിക്കറ്റും അശ്വിൻ, സിറാജ്, മുകേഷ് കുമാർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.