ഇന്ത്യയുടെ ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 വിജയത്തിലെ നിർണായക പ്രകടനത്തിന് കെ എൽ രാഹുലിനെ പ്രശംസിച്ച സ്റ്റാർക്ക്, രാഹുൽ ഇന്ത്യയുടെ “മിസ്റ്റർ ഫിക്സിറ്റ്” ആണെന്ന് പറഞ്ഞു. ന്യൂസിലൻഡിനെതിരായ ഫൈനലിൽ 34 റൺസിന് പുറത്താകാതെ നിന്ന രാഹുൽ, ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന ഭാഗമായിരുന്നു.

“കെഎൽ രാഹുൽ ഇന്ത്യയ്ക്ക് മിസ്റ്റർ ഫിക്സിറ്റിനെപ്പോലെയാണ് – അദ്ദേഹം ബാറ്റിംഗ് ഓപ്പൺ ചെയ്തു, ആറാം നമ്പറിൽ ബാറ്റ് ചെയ്തു, കീപ്പ് ചെയ്തു, ഫീൽഡ് ചെയ്തു, മധ്യനിരയിൽ ബാറ്റ് ചെയ്തു.” സ്റ്റാർക്ക് പറഞ്ഞു.
ടൂർണമെൻ്റിൽ നാല് മത്സരങ്ങളിൽ ബാറ്റ് ചെയ്ത രാഹുൽ, ബംഗ്ലാദേശിനെതിരെ 41, ന്യൂസിലൻഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 23, ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ 42, ഫൈനലിൽ 34* എന്നിങ്ങനെ റൺസ് നേടി. ഐ പി എല്ലിൽ സ്റ്റാർക്കും രാഹുലും ഇത്തവണ ഒരു ടീമിലാണ് കളിക്കുന്നത്.