രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് സൂചന

Sports Correspondent

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങുമെന്ന് ശക്തമായ സൂചന. എസെക്സിനെതിരെ പരിശീലന മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും പൂജ്യം റണ്‍സിനു പുറത്തായ ശിഖര്‍ ധവാന്‍ ന്യൂബോള്‍ നേരിടുന്നതില്‍ വേണ്ടത്ര സാങ്കേതികത പ്രകടമാക്കിയില്ലെന്ന കാരണത്താല്‍ മുരളി വിജയ്ക്കൊപ്പം കെഎല്‍ രാഹുലിനെ ഓപ്പണിംഗിനു പരിഗണിക്കുവാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ടീമിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരമാണ് ഇതെന്നാണ് പൊതുവേ ലഭിച്ച വിവരം.

എന്നാല്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറായ ശിഖറിനെ തന്നെ ഓപ്പണിംഗില്‍ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നത്. നേരത്തെ സൗരവ് ഗാംഗുലി ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുലിനെ ഇന്ത്യ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial