രാഹുലിനെ കീപ്പറാക്കി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് കൊണ്ടു പോകരുത് എന്ന് ഗംഭീർ

Newsroom

Picsart 23 03 20 17 04 35 030
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിൽ കെ എൽ രാഹുലിനെ കീപ്പറാക്കരുത് എന്ന് ഗംഭീർ. ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി അദ്ദേഹത്തിന് കളിക്കാം ഒരു വിക്കറ്റ് കീപ്പറായിട്ട് ഒരിക്കലും കൂട്ടരുത് എന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറഞ്ഞു.

രാഹു 23 03 20 17 04 47 057

ഒരു വിക്കറ്റ് കീപ്പറായി ഡബ്ല്യുടിസി ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ രാഹുലിനെ ഉൾപ്പെടുത്തണം എന്ന് പലരും അഭിപ്രായപ്പെടുന്നതിനിടയിൽ ആണ് ഗംഭീറിന്റെ പ്രതികരണം. ഇന്ത്യൻ ടീം മാനേജ്‌മെന്റ് കീപ്പറായി കെഎസ് ഭരതിനെ തന്നെ കൊണ്ടു പോകണം എന്നാണ് ഗംഭീറിന്റെ പക്ഷം. പാർട്ട് ടൈം വിക്കറ്റ് കീപ്പർ എന്നതിലുപരി സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയാണ് ഇന്ത്യൻ ടീം ഉപയോഗിക്കേണ്ടതെന്നും ഗംഭീർ പറഞ്ഞു.

“നിങ്ങൾ എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർക്കൊപ്പം പോകണം. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ്, അവിടെ നിങ്ങൾക്ക് ഒരു പാർട്ട് ടൈം വിക്കറ്റ് കീപ്പറിനെയും കൂട്ടി പോകാൻ കഴിയില്ല,” ഗംഭീർ സ്പോർട്സ് ടാക്കിനോട് പറഞ്ഞു.

“നിങ്ങൾക്ക് ഡബ്ല്യുടിസി ഫൈനലിലേക്ക് കെ എൽ രാഹുലിനെ തിരഞ്ഞെടുക്കണമെങ്കിൽ, അദ്ദേഹത്തെ ഒരു ബാറ്റ്സ്മാനായി മാത്രം കളിപ്പിക്കുക,” അദ്ദേഹം പറഞ്ഞു.