“തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു, ഞാൻ നന്നായി തന്നെ ആയിരുന്നു കളിച്ചിരുന്നത്” – കെ എൽ രാഹുൽ

Newsroom

Picsart 22 11 02 14 30 11 785
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഫോമിലേക്ക് തിരികെയെത്തിയ കെ എൽ രാഹുൽ താൻ അവസാന മൂന്ന് ഇന്നിങ്സിനെ ആലോചിച്ച് പരിഭ്രാന്തനായിരുന്നില്ല എന്ന് പറഞ്ഞു. തനിക്ക് എപ്പോഴും തന്റെ ബാറ്റിങിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് രാഹുൽ പറഞ്ഞു. അവസാന മൂന്ന് മത്സരങ്ങളിൽ വലിയ സ്കോർ നേടാൻ ആയിരുന്നില്ല. എങ്കിലും താൻ നല്ല ടച്ചിൽ ആയിരുന്നു. ഞാൻ നന്നായാണ് ബാറ്റു ചെയ്യുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. രാഹുൽ പറഞ്ഞു.

Picsart 22 11 02 18 07 06 501

ലോകകപ്പിനു മുമ്പു നടന്ന പരമ്പരയിലും ഓസ്ട്രേലിയയിൽ നടന്ന സന്നാഹ മത്സരങ്ങളിൽ ഞാൻ നല്ല ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട് എന്ന് താരം പറഞ്ഞു. വിമർശനങ്ങൾ തന്നെ ബാധിച്ചിട്ടില്ല. ഇപ്പോൾ ഈ ഇന്നിങ്സ് വന്നതിൽ സന്തോഷം ഉണ്ട്. തന്റെ രാജ്യത്തിനായി സംഭാവന നൽകാൻ ആകുന്നതിൽ സന്തോഷം ഉണ്ട് എന്നും ഇന്ത്യൻ ഓപ്പണർ പറഞ്ഞു.