ഐപിഎല്ലിൽ വേഗത്തിൽ 5000 റൺസ്, കെ.എൽ. രാഹുൽ ചരിത്രം എഴുതി

Newsroom

Picsart 25 04 23 00 49 28 347
Download the Fanport app now!
Appstore Badge
Google Play Badge 1

ലക്നൗ: ഐപിഎൽ ചരിത്രത്തിലെ വേഗത്തിൽ 5000 റൺസ് സ്വന്തമാക്കുന്ന ബാറ്റസ്മാനായി കെ.എൽ. രാഹുൽ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ ഈ നേട്ടം സ്വന്തമാക്കിയത്. തന്റെ 130ാമത്തെ ഇന്നിംഗ്സിൽ അദ്ദേഹം 5000 റൺസിൽ എത്തി.

Porelrahul

ഇതിനു മുമ്പ് ഈ റെക്കോർഡ് ഡേവിഡ് വോണറിനായിരുന്നു, അദ്ദേഹം 135 ഇന്നിംഗ്സെടുത്താണ് 5000 റൺസ് ക്ലബിൽ ചേർന്നത്. വീരാട് കോഹ്‌ലി (157 ഇന്നിംഗ്സ്), എ.ബി.ഡിവില്ലിയേഴ്സ് (161), ശിഖർ ധവാൻ (168) എന്നിവരും രാഹുലിന് പിറകിലാണ്.

ഈ സീസണിൽ രാഹുൽ ഏഴ് മത്സരങ്ങളിൽ നിന്ന് 323 റൺസ് ഇതുവരെ നേടി.ശരാശരി 64.60 ആണ് സ്ട്രൈക്ക് റേറ്റ് 153.80ഉം. ലക്നൗക്കെതിരെ 40 പന്തിൽ അർധശതകം നേടി ഡൽഹിയെ വിജയത്തിലും എത്തിച്ചു.