ടോപ് ഓര്‍ഡറില്‍ തിളങ്ങി രഹാനെയും വിഹാരിയും, ഇരുവര്‍ക്കും ശതകം നഷ്ടം, അടിച്ച് തകര്‍ത്ത് ശ്രേയസ്സ് അയ്യര്‍

- Advertisement -

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ എ. അന്മോല്‍പ്രീത് സിംഗിനെ വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 50 ഓവറില്‍ നിന്ന് 303 റണ്‍സ് എന്ന വലിയ സ്കോര്‍ നേടുകയായിരുന്നു. ഇരുവര്‍ക്കും ശതകങ്ങള്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 181 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കുകയായിരുന്നു.

ഹനുമ വിഹാരി 92 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെയുടെ സംഭാവന 91 റണ്‍സായിരുന്നു. ഇരുവരും പുറത്തായ ശേഷം ശ്രേയസ്സ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 47 പന്തില്‍ നിന്ന് അയ്യര്‍ 65 റണ്‍സ് നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 6 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇംഗ്ലണ്ട് ലയണ്‍സിനായി സാക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ രണ്ടും ജെയിംസ് പോര്‍ട്ടര്‍, , വില്‍ ജാക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement