ധർമ്മശാലയിൽ മെയ് 11 ന് നടക്കാനിരുന്ന പഞ്ചാബ് കിംഗ്‌സ് (PBKS) vs മുംബൈ ഇന്ത്യൻസ് (MI) ഐപിഎൽ 2025 ലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം ഓപ്പറേഷൻ സിന്ദൂർ മൂലമുണ്ടായ പ്രശ്നങ്ങളെ തുടർന്ന് അഹമ്മദാബാദിലേക്ക് മാറ്റാൻ തീരുമാനിച്ചു. പാകിസ്ഥാനിലെയും പിഒകെയിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ധർമ്മശാല വിമാനത്താവളം അടച്ചത് യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തിയിരുന്നു.
മത്സരം നടത്താൻ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ (ജിസിഎ) ബി സി സി ഐ സമീപിച്ചിരുന്നു. അതിൽ ഇപ്പോൾ ഔദ്യോഗികമായി തീരുമാനം ആയി. ഇന്നത്തെ ഡൽഹിയും പഞ്ചാബും തമ്മിലുള്ള മത്സരം ആകും ഈ സീസണിലെ ധരംശാലയിലെ അവസാന മത്സരം.