പൂനെ ഏകദിനങ്ങള്‍ക്ക് കാണികളെ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Sports Correspondent

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പൂനെയില്‍ നടക്കുന്ന ഏകദിനങ്ങള്‍ക്കായി കാണികളെ അനുവദിക്കാനാകില്ലെന്ന് പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍. മാര്‍ച്ച് 23, 26, 28 തീയ്യതികളില്‍ നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്ക് അനുവാദം നല്‍കിയെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാനാകില്ലെന്ന് ബിസിസിഐയോട് അറിയിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ പത്രക്കുറിപ്പില്‍ കാര്യം അറിയിച്ചത്. നാലാം ടെസ്റ്റിന് ശേഷം അഹമ്മദാബാദിലെ അഞ്ച് ടി20 മത്സരങ്ങള്‍ക്ക് ശേഷമാകും ഇംഗ്ലണ്ടും ഇന്ത്യയും ഏകദിനങ്ങള്‍ക്കായി പൂനെയിലേക്ക് യാത്രയാകുന്നത്.