രവിചന്ദ്രൻ അശ്വിനേയും രവീന്ദ്ര ജഡേജയേയും “കളിയിലെ ഇതിഹാസങ്ങൾ” എന്ന് വിശേഷിപ്പിച്ച ചേതേശ്വര് പൂജാര. ഈ ഐക്കണിക് ജോഡികൾക്ക് പകരം വയ്ക്കാൻ ഇന്ത്യയ്ക്ക് വേറെ താരങ്ങൾ ഇല്ലെന്നും പൂജാര പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി സംസാരിച്ച പൂജാര, ഇന്ത്യൻ ക്രിക്കറ്റിന് ഇരുവരും നൽകിയ മഹത്തായ സംഭാവനകൾ എടുത്തുകാണിക്കുകയും സമീപഭാവിയിൽ സമാനമായ നിലവാരമുള്ള സ്പിന്നർമാരെ കണ്ടെത്തുന്നതിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
പെർത്ത് ടെസ്റ്റിൽ അശ്വിനും ജഡേജയും പുറത്തായിരുന്നു എന്നാൽ, ഹോം സാഹചര്യങ്ങളിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലും അശ്വിനെയും ജഡേജയെയും പോലെയുള്ള സ്പിന്നർമാർ ആവശ്യമാണ്. പൂജാര പറഞ്ഞു