നൂറാം ടെസ്റ്റ് കളിക്കാൻ പൂജാര

Newsroom

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ചേതേശ്വര് പൂജാര, ഫെബ്രുവരി 17 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുമ്പോൾ അത് അദ്ദേഹത്തിന്റെ നൂറാം ടെസ്റ്റ് മത്സരം ആകും. ഈ നാഴികക്കല്ല് പിന്നിടുന്ന 13മത്തെ ഇന്ത്യൻ താരമാകും പൂജാര. നിലവിലെ ഇന്ത്യൻ ടീമിൽ കോഹ്ലി മാത്രമാണ് 100 ടെസ്റ്റ് കളിച്ചിട്ടുള്ള താരം.

Picsart 23 02 14 18 28 59 886

2010-ൽ ഇതേ ഓസ്ട്രേലിയക്ക് എതിരെ ആയിരുന്നു പൂജാര തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇരുപത് ടെസ്റ്റുകൾ ഇതിനകം തന്നെ പുജാര കളിച്ചു കഴിഞ്ഞു. 99 ടെസ്റ്റുകളിൽ നിന്ന് 19 സെഞ്ചുറികളും 34 അർദ്ധ സെഞ്ചുറികളും ഉൾപ്പടെ 44.15 എന്ന മികച്ച ശരാശരിയിൽ 7021 റൺസ് നേടാൻ പൂജാരക്ക് ആയിട്ടുണ്ട്‌.