പാകിസ്ഥാൻ സൂപ്പർ ലീഗിനെതിരെ ശക്തമായ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. കൊറോണ വൈറസ് ബാധ ഉണ്ടായിട്ടും പാകിസ്ഥാൻ സൂപ്പർ ലീഗ് നിർത്തിവെക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൈകിയതിനെയും അക്തർ വിമർശിച്ചു. പാകിസ്ഥാൻ സൂപ്പർ ലീഗ് 6 ദിവസം വൈകിയാണ് റദ്ധാക്കിയതെന്നും അക്തർ പറഞ്ഞു. ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ് കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ സൂപ്പർ ലീഗ് നിർത്തിവെക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
പി.എസ്.എൽ 48 മണിക്കൂർ കൂടെ നീട്ടികൊണ്ടുപോവാമായിരുന്നു എന്ന പെഷവാർ സൽമി ഉടമ ജാവേദ് അഫ്രീദിയുടെ അഭിപ്രായത്തെയും ഷാഹിദ് അഫ്രീദി വിമർശിച്ചു. കൊറോണ വൈറസ് സ്റ്റേഡിയം മുഴുവൻ വ്യാപിച്ചിരുന്നേൽ എന്താവുമായിരുന്നെന്നും അഫ്രീദി ചോദിച്ചു. പാകിസ്ഥാൻ സൂപ്പർ ലീഗിൽ രണ്ട് സെമി ഫൈനലും ഫൈനലും മാത്രം നടത്താൻ ബാക്കിനിൽക്കെയാണ് കൊറോണ ഭീഷണി മൂലം പി.എസ്.എൽ നിർത്തിവെച്ചത്.