കൊറോണ കാരണം പകുതിക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും എന്ന് പി സി ബി അറിയിച്ചു. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20നാകും ഫൈനൽ നടക്കുക. ഇനി ആകെ 20 മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്. എല്ലാ മത്സരങ്ങളും കറാച്ചിയിലാണ് നടക്കുക. കഴിഞ്ഞ തവണ കൊറോണ വ്യാപകമായി പടർന്നത് കൊണ്ട് തന്നെ ശക്തമായ സുരക്ഷയാണ് ഇത്തവണ ഒരുക്കുന്നത്. ഒരോ താരങ്ങളും ഒഫീഷ്യൽസും നിർബന്ധമായും 7 ദിവസം ക്വാരന്റൈൻ കടക്കേണ്ടി വരും. മെയ് 22 മുതൽ താരങ്ങൾക്കുള്ള ക്വാരന്റൈൻ ആരംഭിക്കും.