അയര്‍ലണ്ട് പരമ്പരയ്ക്ക് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ തയ്യാറുെടുപ്പുകളിൽ തൃപ്തനല്ല – ചന്ദിക ഹതുരുസിംഗ

Sports Correspondent

അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി ബംഗ്ലാദേശിന്റെ തയ്യാറെടുപ്പുകള്‍ മികച്ചതല്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗ. മേയ് 2ന് ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ടീമിന് പരിശീലനം നടത്തുവാന്‍ സാധിച്ചിട്ടില്ല. മേയ് 9ന് ചെംസ്ഫോര്‍ഡിലാണ് ആദ്യ ഏകദിനം.

മേയ് അഞ്ചിനുണ്ടായിരുന്ന ഏക സന്നാഹ മത്സരം വാഷ്ഔട്ട് ആകുകയായിരുന്നു. ഇംഗ്ലണ്ടില്‍ ആണ് അയര്‍ലണ്ടിനെ ബംഗ്ലാദേശ് നേരിടുന്നത്. ഇത്തരത്തിലുള്ള ആദ്യ അനുഭവമാണെന്നും എന്നാൽ ഇത് തങ്ങള്‍ക്ക് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഇത്തരം ഒരു ഷെഡ്യൂളിന് സമ്മതിക്കില്ലായിരുന്നുവെന്നും ഹതുരുസിംഗ സൂചിപ്പിച്ചു.

ഇത് ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പായി കണക്കാനാകില്ലെന്നും ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാൽ തന്നെ സാഹചര്യങ്ങള്‍ വളരെ വിഭിന്നമാണെന്നും മുഖ്യ കോച്ച് പറഞ്ഞു.