ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 71/3 എന്ന നിലയിലാണ്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് വെറും 157 റൺസിലാണ് അവസാനിച്ചത്. ഇന്ത്യയുടെ നാല് വിക്കറ്റും ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റും ഉള്‍പ്പെടെ 7 വിക്കറ്റാണ് ആദ്യ സെഷനിൽ നഷ്ടമായത്. 161 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ ലീഡ് എന്നാൽ ടീം ബൗളിംഗിനിറങ്ങി ആദ്യ രണ്ടോവറിൽ വഴങ്ങിയത് 26 റൺസാണ്.
സാം കോന്‍സ്റ്റാസ്(22), മാര്‍നസ് ലാബൂഷാനെ (6), സ്റ്റീവന്‍ സ്മിത്ത് (4) എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണ ആയിരുന്നു.
ഇന്ത്യ 157 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പന്ത് 61 റൺസുമായി ടോപ് സ്കോറര്‍ ആയി. സ്കോട്ട് ബോളണ്ട് 6 വിക്കറ്റുമായി ഇന്ത്യയുടെ നടുവൊടിച്ചു.