കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ പ്രസീദ് കൃഷ്ണയെ ടെസ്റ്റിലേക്കും പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ പ്രസീദ് കൃഷ്ണ 4 വിക്കറ്റും ആദ്യ മത്സരത്തിൽ വീഴ്ത്തിയിരുന്നു. തുടർന്ന് ഇന്നലെ നടന്ന രണ്ടാം ഏകദിനത്തിലും പ്രസീദ് കൃഷ്ണ 2 വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങളിൽ താരത്തിന്റെ പ്രകടനം നോക്കുമ്പോൾ സെലെക്ടർമാർ തീർച്ചയായും ടെസ്റ്റ് ടീമിലേക്ക് പ്രസീദ് കൃഷ്ണയെ പരിഗണിക്കണമെന്ന് ഗാവസ്‌കർ പറഞ്ഞു. ജസ്പ്രീത് ബുംറയെ പോലെ ടി20യിലൂടെയും ഏകദിനത്തിലൂടെയും പ്രസീദ് കൃഷ്ണക്ക് ടെസ്റ്റ് ടീമിലേക്ക് എത്താൻ കഴിയുമെന്നും ഗാവസ്‌കർ പറഞ്ഞു. താരത്തിന്റെ വേഗതയും സിങ്ങും ടെസ്റ്റിൽ മികച്ച ബൗളറാവാൻ സഹായിക്കുമെന്നും ഗാവസ്‌കർ പറഞ്ഞു.