98 റൺസ് ലീഡ് നേടി ഇന്ത്യ എ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ 417 റൺസ്

Sports Correspondent

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 98 റൺസിന്റെ ലീഡ് നേടി ഇന്ത്യ എ. ദക്ഷിണാഫ്രിക്ക 319 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 417 റൺസാണ് നേടിയത്. 163 റൺസ് നേടി പ്രദോശ് പോള്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സര്‍ഫ്രാസ് ഖാന്‍ 68 റൺസും ശര്‍ദ്ധുൽ താക്കൂര്‍ 76 റൺസും നേടി ഇന്ത്യയ്ക്കായി ബാറ്റിംഗിൽ തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇവാന്‍ ജോൺസ് നാലും സിയ പ്ലാറ്റിജേ 3 വിക്കറ്റും നേടി. മത്സരത്തിന്റെ നാലാം ദിവസം ആണ് പുരോഗമിക്കുന്നത്.

നേരത്തെ പ്രസിദ്ധ് കൃഷ്ണയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കയെ 319 റൺസിലൊതുക്കുവാന്‍ സഹായിച്ചത്. സൗരഭ് കുമാര്‍ 3 വിക്കറ്റും നേടി. 106 റൺസ് നേടി ജീന്‍ ഡു പ്ലെസ്സിയും 95 റൺസ് നേടിയ റുബിന്‍ ഹെര്‍മ്മനുമാണ് ആതിഥേര്‍ക്കായി തിളങ്ങിയത്.