വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തുന്ന സ്പിന്നർ എന്ന ചരിത്രം എഴുതി പ്രഭാത് ജയസൂര്യ

Newsroom

Picsart 23 04 28 12 50 46 446
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയുടെ ഇടംകൈയ്യൻ സ്പിന്നർ പ്രബത്ത് ജയസൂര്യ ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. 50 ടെസ്റ്റ് വിക്കറ്റുകൾക്ക് ഏറ്റവും വേഗതയേറിയ സ്പിന്നറായി ജയസൂര്യ മാറി. തന്റെ ഏഴാം ടെസ്റ്റിൽ ആണ് താരം 50 വിക്കറ്റിൽ എത്തിയിരിക്കുന്നത്. 1951 ഡിസംബറിൽ തന്റെ എട്ടാം ടെസ്റ്റ് മത്സരത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കിയ മുൻ വെസ്റ്റ് ഇൻഡീസ് ഇടംകൈയ്യൻ സ്പിന്നർ ആൽഫ് വാലന്റൈന്റെ റെക്കോർഡ് ആണ് അദ്ദേഹം തകർത്തത്.

ജയസൂര്യ 23 04 28 12 50 25 416

1888 ഓഗസ്റ്റിൽ ആറ് ടെസ്റ്റുകളിൽ നിന്ന് 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഓസ്ട്രേലിയയുടെ ചാർലി ടർണറുടെ പേരിലാണ് ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് നേടിയ റെക്കോർഡ് ഇപ്പോഴും ഉള്ളത്. അയർലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ പോൾ സ്റ്റെർലിങ്ങിന്റെ വിക്കറ്റാണ് ജയസൂര്യയെ ഈ നാഴികക്കല്ലിൽ എത്തിച്ചത്. ജയസൂര്യ തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

Fastest to 50 Test wickets (by matches):

6 – Charlie Turner (AUS, 1888)
7 – Tom Richardson (ENG, 1896)
7 – Vernon Philander (SA, 2012)
7 – Prabath Jayasuriya (SL, 2023)