വെസ്റ്റിൻഡീസ് വൈറ്റ് ബോൾ ക്യാപ്റ്റൻസി സ്ഥാനം നിക്ലസ് പൂരൻ ഒഴിഞ്ഞു. ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. അതാണ് പൂരൻ ക്യാപ്റ്റൻസി ഒഴിയാനുള്ള കാരണം. ഈ വർഷം മെയ് മാസത്തിൽ കീറൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ ആയിരുന്നു പൂരനെ മുഴുവൻ സമയ വൈറ്റ് ബോൾ ക്യാപ്റ്റനായി വെസ്റ്റിൻഡീസ് നിയമിച്ചത്.
ഗ്രൂപ്പ് ബിയിൽ ഏറ്റവും താഴെയായി ഫിനിഷ് ചെയ്താണ് വെസ്റ്റിൻഡീസ് പുറത്തായത്. പൂരന് കീഴിൽ ബിലാറ്ററൽ സീരീസിലും വെസ്റ്റിൻഡീസിന് പരാജയം ആയിരുന്നു നേരിടേണ്ടി വന്നത്.
ടി20 ലോകകപ്പിലെ വലിയ നിരാശയ്ക്ക് ശേഷം ഞാൻ ക്യാപ്റ്റൻസിയെക്കുറിച്ച് വളരെയധികം ചിന്തിച്ചിട്ടുണ്ട്. വളരെ അഭിമാനത്തോടെയും അർപ്പണബോധത്തോടെയും ഞാൻ ആ റോൾ ഏറ്റെടുത്തു. തികച്ചും എല്ലാം ഞാൻ ടീമിനായി നൽകി എന്നും പൂരൻ ക്യാപ്റ്റൻസി ഒഴിഞ്ഞു കൊണ്ട് പറഞ്ഞു.