ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത പരിശീലകനാകാൻ ബി.സി.സി.ഐ തന്നെ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കി റിക്കി പോണ്ടിംഗ്. എന്നാൽ തനിക്ക് ഇപ്പോൾ ഈ ജോലി ഏറ്റെടുക്കാൻ ആകില്ല എന്ന് പറഞ്ഞു ചർച്ചകൾ അവസാനിപ്പിച്ചു എന്ന് പോണ്ടിംഗ് പറഞ്ഞു. തന്റെ കുടുംബം തന്നോട് ഈ ജോളി ഏറ്റെടുക്കാൻ പറഞ്ഞു. അവർ ഇന്ത്യയിലേക്ക് മാറാൻ ഒരുക്കമാണ്. അവർക്ക് ഇന്ത്യയിലെ ക്രിക്കറ്റ് സംസ്കാരം അത്ര ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ ഉള്ള തന്റെ ജീവിത ശൈലിയെ ബാധിക്കും എന്നത് കൊണ്ട് താൻ ആ ജോലി ഏറ്റെടുത്തില്ല. പോണ്ടിംഗ് പറഞ്ഞു.
T20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കിന്നതിനാൽ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. പോണ്ടിംഗ് നിലവിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ മുഖ്യ പരിശീലകനാണ്. ആ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ല.
“ഐപിഎല്ലിനിടെ ചില ചെറിയ ചർച്ചകൾ ഉണ്ടായിരുന്നു, ഞാൻ ആ ഇന്ത്യൻ പരിശീലക പദവി ഏറ്റെടുക്കുമോ എന്നതിനെക്കുറിച്ച് എന്നിൽ നിന്ന് എന്റെ താലപര്യം അറിയുന്നതിനായായിരുന്നു ആ ചർച്ചകൾ ” പോണ്ടിംഗ് പറഞ്ഞു.
“ഒരു ദേശീയ ടീമിൻ്റെ സീനിയർ കോച്ചാകാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ എൻ്റെ ജീവിതത്തിലെ മറ്റ് കാര്യങ്ങൾ നടക്കാനും കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു… നിങ്ങൾ ഇന്ത്യൻ ടീമിനൊപ്പം ജോലി ചെയ്യുകയാണെങ്കിൽ എല്ലാവർക്കും അറിയാം. ഒരു ഐപിഎൽ ടീമുനായി പ്രവർത്തിക്കാനും കഴിയില്ല” പോണ്ടിംഗ് പറഞ്ഞു.