വാഗ്നറെ എങ്ങനെ കളിക്കണമെന്ന സംശയം ഞങ്ങളെ വലച്ചു-മഹമ്മദുള്ള

Sports Correspondent

നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലെ സംശയമാണ് ടെസ്റ്റ് പരമ്പര കൈവിടുന്നതിനു കാരണമായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ നീല്‍ വാഗ്നര്‍. ഷോര്‍ട്ട് ബോളുകള്‍ നിരന്തരം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്കെതിരെ പ്രയോഗിച്ച വാഗ്നര്‍ അതില്‍ വിജയിക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടിയ താരം ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റും നേടിയിരുന്നു.

പരമ്പരയില്‍ താരം നേടിയ 16 വിക്കറ്റില്‍ 15 എണ്ണവും ഷോര്‍ട്ട് ബോളുകളിലൂടെയായിരുന്നു. ഇരു മത്സരങ്ങളിലും ബംഗ്ലാദേശ് തകര്‍ന്നത് നീല്‍ വാഗ്നറുടെ ഷോര്‍ട്ട് ബോള്‍ പ്ലാനിനു മുന്നിലായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ബംഗ്ലാദേശ് താരത്തിന്റെ ഷോര്‍ട്ട് ബോളുകളെ നന്നായി പ്രതിരോധിച്ചുവെന്നും പിന്നീടാണ് കൈവിട്ട് പോയതെന്നുമാണ് മഹമ്മദുള്ള പ്രതികരിച്ചത്. രണ്ട് മനസ്സോടെ താരത്തെ സമീപിച്ചതാണ് ബംഗ്ലാദേശിനു തിരിച്ചടിയായതെന്നും മഹമ്മദുള്ള പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ചില്‍ ബാറ്റ്സ്മാന്മാരില്‍ നിന്ന് പക്വതയാര്‍ന്ന പ്രകടനമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മഹമ്മദുള്ള പറഞ്ഞു.