മുന്‍ നിര ടീമുകളുമായുള്ള പരമ്പരകള്‍ പാക്കിസ്ഥാനെ ടി20 ലോകകപ്പിന് തയ്യാറാക്കും

Sports Correspondent

പാക്കിസ്ഥാന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് പരമ്പരകള്‍ ടീമിനെ ടി20 ലോകകപ്പിന് വേണ്ടി സജ്ജരാക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ലോകോത്തര ടീമുകളുമായി ഇനി പാക്കിസ്ഥാന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍ ഒക്ടോബറിൽ നടക്കുന്ന ടി20 ടൂര്‍ണ്ണമെന്റിനുള്ള തയ്യാറെടുപ്പുകളായി കാണാമെന്ന് മിസ്ബ പറഞ്ഞു.

ഇംഗ്ലണ്ടിനോട് മൂന്നും വെസ്റ്റിന്‍ഡീസിനോട് അഞ്ചും ടി20 മത്സരങ്ങളാണ് യഥാക്രമം ജൂലൈയിലും ഓഗസ്റ്റിലും പാക്കിസ്ഥാന്‍ കളിക്കുക. തന്റെ അനുഭവത്തിൽ നിന്ന് താന്‍ പഠിച്ച കാര്യമാണ് ഇതെന്നും ഈ ടീമുകളെ പോലെയുള്ള മുന്‍ നിര ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങള്‍ പാക്കിസ്ഥാന് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നാണ് മിസ്ബ സൂചിപ്പിച്ചത്.