ഗ്ലെന്‍ ഫിലിപ്പ്സിന്റെ പോരാട്ടം!!! ന്യൂസിലാണ്ടിന് 8 റൺസിന്റെ ലീഡ്

Sports Correspondent

Glennphillips
Download the Fanport app now!
Appstore Badge
Google Play Badge 1

ധാക്ക ടെസ്റ്റിന്റെ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സിൽ 8 റൺസിന്റെ ലീഡ് ന്യൂസിലാണ്ട്. 55/5 എന്ന നിലയിൽ നിന്ന് 180 റൺസിലേക്ക് എത്തുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചു. ഗ്ലെന്‍ ഫിലിപ്പ്സ് 87 റൺസുമായി പൊരുതി നിന്നാണ് ന്യൂസിലാണ്ടിനെ നേരിയ ലീഡിലേക്ക് എത്തിച്ചത്.

ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന്‍ മിറാസ്, തൈജുള്‍ ഇസ്ലാം എന്നിവര്‍ 3 വീതം വിക്കറ്റും ഷൊറിഫുള്‍ ഇസ്ലാം, നയീം ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എട്ടോവറിൽ 38/2 എന്ന നിലയിലാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ.