എലിസ് പെറിയുടെ വെടികെട്ട്, ഓസ്ട്രേലിയക്ക് വീണ്ടും മികച്ച സ്കോർ

Newsroom

ഇന്ത്യക്ക് എതിരായ മൂന്നാം ടി20യിലും ഓസ്ട്രേലിയക്ക് മികച്ച സ്കോർ. അവർ ഇന്ന് എലിസ് പെറിയുടെ വെടിക്കെട്ട് ബാറ്റിങിന്റെ പിൻബലത്തിൽ 188 റൺസ് എടുത്തു. 3 വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയക്ക് ഇന്ന് നഷ്ടമായത്. പെറി 42 പന്തിൽ നിന്ന് 72 റൺസുമായി പുറത്താകാതെ നിന്നു. നാലു സിക്സും 7 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.

Picsart 22 12 17 20 34 22 710

12 പന്തിൽ നിന്ന് 27 റൺസ് എടുത്ത ഗ്രേസ് ഹാരിസും പുറത്താകാതെ നിന്നു. 27 പന്തിൽ 42 റൺസ് എടുത്ത ഗാർസ്ഡനറും 30 റൺസ് എടുത്ത് നിൽക്കെ റിട്ടേഡ് ഹർട് ആയ ഹീലിയും ഓസ്ട്രേലിയൻ ടോട്ടൽ ഉയർത്തുന്നതിൽ പങ്കുവെച്ചു.

ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ്മ 2 വിക്കറ്റും രാധ യാദവ് ഒരു വിക്കറ്റും വീഴ്ത്തി.