2018 ഏഷ്യ കപ്പ് പങ്കെടുക്കണമോ വേണ്ടയോ എന്ന് പാക്കിസ്ഥാനു തീരുമാനിക്കാം

Sports Correspondent

2018 ഏഷ്യ കപ്പ് പങ്കെടുക്കണമോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാവുന്നതാണെന്ന് പറഞ്ഞ് ബിസിസിഐ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ അത്ര രസകരമല്ലാത്തതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സര പരമ്പരകള്‍ ഇപ്പോള്‍ നടക്കാറില്ല. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പില്‍ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു മറുപടിയുമായാണ് ഇപ്പോള്‍ ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്.

ടൂര്‍ണ്ണമെന്റ് തീരുമാനിച്ചത് പ്രകാരം നടക്കുമെന്ന് പങ്കെടുക്കണോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാവുന്നതാണെന്നാണ് ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അഭിപ്രായപ്പെട്ടത്. ഏഷ്യ കപ്പ് 14ാം പതിപ്പ് 2018 സെപ്റ്റംബര്‍ 15 മുതല്‍ 30 വരെ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

പാക്കിസ്ഥാനുമായി ബൈ-ലാറ്ററല്‍ സീരീസ് കളിക്കാത്തതിനു ഇന്ത്യന്‍ ബോര്‍ഡിനെതിരെ പിസിബി കേസ് കൊടുത്തിരിക്കുകയാണ്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 8 പരമ്പരകള്‍ കളിക്കാമെന്ന് കരാര്‍ ഉണ്ടെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ അല്ലാത്തതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial