ക്രിക്കറ്റിൽ സോഫ്റ്റ് സിഗ്നലിന്റെ ആവശ്യമില്ല എന്ന മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ സൂര്യ കുമാർ യാദവ് ഔട്ടായ സംഭവത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു പാർഥിവ് പട്ടേൽ. സൂര്യ കുമാറിന്റെ ക്യാച്ച് പിടിക്കുന്നതിന് മുമ്പ് പന്ത് നിലത്ത് തട്ടുന്നത് വ്യക്തമായിരുന്നു എങ്കിലും ഫീൽഡ് റഫറിയുടെ സോഫ്ട് സിഗ്നൽ ഔട്ട് ആയതിനാൽ ആ വിധി മാറ്റാൻ തേർഡ് അമ്പയർ തയ്യാറായിരുന്നില്ല. ആ സാഹചര്യം ശരിയല്ല എന്ന പാർഥിവ് പറയുന്നു.
തേർഡ് അമ്പയറിന് ഒരു തീരുമാനം അയക്കുമ്പോൾ അത് തീർത്തും അദ്ദേഹം തീരുമാനം എടുക്കുന്ന തരത്തിൽ ആകണം. അങ്ങനെ ആയിരുന്നു മുമ്പ് കാര്യങ്ങൾ എന്ന് പാർഥിവ് പറഞ്ഞു. നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സോഫ്ട് സിഗ്നലിനെതിരെ രംഗത്ത് വന്നിരുന്നു. മുമ്പ് റിവ്യൂവിലെ അമ്പയർസ് കോളും ഇതുപോലെ വിവാദമായിരുന്നു.