ഇന്ത്യക്ക് വിദേശ പരിശീലകന്റെ ആവശ്യമില്ല എന്ന് പാർഥിവ് പട്ടേൽ

Newsroom

ഇന്ത്യയുടെ ദേശീയ പുരുഷ ടീമിന് വിദേശ പരിശീലകനെ ആവശ്യം ഇല്ല എന്ന് – മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) സീനിയർ ദേശീയ ടീമിൻ്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് വിദേശ പരിശീലകരെ അന്വേഷിക്കുന്നതിന് ഇടയിലാണ് പാർഥിവ് പട്ടേലിന്റെ പ്രതികരണം. ഇപ്പോൾ സ്റ്റീഫൻ ഫ്ലെമിങ് ആണ് അടുത്ത പരിശീലകൻ ആകാനുള്ള സാധ്യത ലിസ്റ്റിൽ മുന്നിൽ ഉള്ളത്.

Picsart 23 11 11 21 55 35 817

“എൻസിഎയിൽ നിന്ന് നിരവധി പരിശീലകർ ഇന്ത്യൻ ടീമിൽ എത്തിയിട്ടുണ്ട്, വിദേശ പരിശീലകരുടെ ആവശ്യം ഞാൻ കാണുന്നില്ല.” പാർഥിവ് പറഞ്ഞു.

“ഇന്ത്യക്ക് കഴിവുള്ള നിരവധി പരിശീലകരുണ്ട്. എല്ലാ വർഷവും ഞങ്ങളുടെ അണ്ടർ 19 ടീം ലോകകപ്പ് നേടുന്നു, ഇന്ത്യ എ ടീം വിദേശ പര്യടനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അവരെ പരിശീലിപ്പിക്കുന്നത് ഇന്ത്യക്കാരാണ്, അപ്പോൾ നമുക്ക് എന്തിനാണ് പുറത്തുനിന്നുള്ള പരിശീലകരെ വേണ്ടത്?” അദ്ദേഹം പറഞ്ഞു.

“രാഹുൽ ഭായ് കോച്ചായിരുന്നപ്പോൾ ലക്ഷ്മൺ ഭായ് അദ്ദേഹത്തിന്റെ അഭാവത്തിൽ പരിശീലിപ്പിക്കുന്നത് ഞങ്ങൾ കണ്ടു. എൻസിഎയിൽ ഇങ്ങനെ നിരവധി കോച്ചുകൾ ഉണ്ട്.-” പാർഥിവ് പറഞ്ഞു.