“അവസരം കിട്ടിയാൽ ഇനിയും പേസർമാരെ റിവേഴ്സ് ഫ്ലിക്ക് കളിക്കും” – പന്ത്

20210306 175820

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് റിഷഭ് പന്തായിരുന്നു. പന്തിന് തന്നെയാണ് ടെസ്റ്റിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചതും. 118 പന്തിൽ നിന്ന് 101 റൺസുമായി ഇന്ത്യയെ സമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കാൻ പന്തിനായിരുന്നു. ടീമിനെ സഹായിക്കാൻ ആയതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ പന്ത് ഇങ്ങനെയുള്ള സമ്മർദ്ദങ്ങളിൽ സ്കോർ ചെയ്യുന്നതാണ് സന്തോഷം എന്നും പന്ത് പറഞ്ഞു.

ആൻഡേഴ്സണെ റിവേഷ് ഫ്ലിക്കിലൂടെ ഇന്നലെ പന്ത് ഫോർ അടിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ഇനിയും അവസരം ലഭിച്ചാൽ താൻ ഇത് ആവർത്തിക്കും എന്ന് പന്ത് പറഞ്ഞു. അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും പേസ് ബൗളർമാരെ റിവേഴ്സ് ഫ്ലിക്ക് കളിക്കാൻ ശ്രമിക്കും എന്ന് പന്ത് പറഞ്ഞു ‌