“പന്തിന് ഒരു ഇടവേള കൊടുക്കണം” ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തണം

Newsroom

Picsart 22 11 28 12 26 54 910
Download the Fanport app now!
Appstore Badge
Google Play Badge 1

റിഷഭ് പന്തിനെ തൽക്കാലം ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം എന്ന് മുൻ ഇന്ത്യൻ താരവും സെലക്ടറുമായിരുന്ന ശ്രീകാന്ത്. നിങ്ങൾ അദ്ദേഹത്തിന് ഒരു ഇടവേള നൽകുകയും അൽപ്പം കാത്തിരിക്കാൻ അവനോട് പറയുകയും ചെയ്യണം. ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

പന്ത് അവനെ നന്നായി ഉപയോഗിക്കുന്നില്ല. അവന് എപ്പോൾ ഇടവേള നൽകണം എന്നത് ടീം മാനേജ്‌മെന്റ് ആലോചിക്കണം. ഋഷഭ് പന്ത് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുന്നില്ല. ഞാൻ ഈ കാര്യത്തിൽ വളരെ നിരാശനാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Picsart 22 11 28 12 27 28 492

ലോകകപ്പ് വരുകയാണ്. പന്ത് ആണെങ്കിൽ സ്‌കോർ ചെയ്യുന്നുമില്ല, അവൻ സ്വയം സമ്മർദത്തിൽ ആക്കുകയാണ് . അവൻ എല്ലായ്‌പ്പോഴും തന്റെ വിക്കറ്റ് വലിച്ചെറിയുകയാണ്. എന്നും ശ്രീകാന്ത് പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 17 റൺസ് മാത്രമാണ് പന്ത് നേടിയത്, ആദ്യ ഏകദിനത്തിൽ 15 റൺസിന് പുറത്തായി.