ഒരിക്കൽ കൂടെ ബാറ്റിംഗിൽ പരാജയപ്പെട്ട് റിഷഭ് പന്ത്

Newsroom

റിഷഭ് പന്തിന് ഇത് നല്ല കാലമല്ല. ന്യൂസിലൻഡ് പര്യടനത്തിൽ ടി20കളിൽ തിളങ്ങാൻ ആവാതിരുന്ന പന്തിന് ഇന്ന് ആദ്യ ഏകദിനത്തിലും തിളങ്ങാൻ ആയില്ല. ഇന്ന് നാലാം നമ്പറിൽ ഇറങ്ങിയ പന്ത് ആകെ 23 പന്തിൽ 15 റൺസ് മാത്രമെ എടുത്തുള്ളൂ.ലോക്കി ഫെർഗൂസന്റെ പന്തിൽ ആണ് പന്ത് പുറത്തായത്. അവസാന കുറച്ച് കാലമായി വലിയ വിമർശനങ്ങൾ നേരിടുന്ന പന്ത് ആ സമ്മർദ്ദം തരണം ചെയ്യാൻ കഴിയാതെ കഷ്ടപ്പെടുക ആണ്.

Picsart 22 11 22 12 11 47 759

നേരത്തെ ന്യൂസിലൻഡിലെ ടി20 സീരീസിൽ ഓപ്പണർ അയി ഇറങ്ങിയിട്ടും രണ്ട് മത്സരങ്ങളിൽ നിന്ന് ആകെ 17 റൺസ് മാത്രമെ പന്തിന് നേടാൻ ആയിരുന്നുള്ളൂ. പന്ത് കളിച്ചല്ല എങ്കിലും 306 റൺസ് എടുക്കാൻ ഇന്ത്യക്ക് ഇന്ന് ആയി. മലയാളി താരം സഞ്ജു സാംസൺ ഇന്ന് 38 പന്തിൽ 36 റൺസ് എടുത്തിരുന്നു.