നിലവിൽ ഇന്ത്യൻ സാഹചര്യത്തിൽ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയുമെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യൻ സാഹചര്യങ്ങൾ പാകിസ്ഥാന് നല്ല രീതിയിൽ അറിയാമെന്നും അത് അവർക്ക് ഇന്ത്യയെ തോൽപ്പിക്കാൻ സഹായകരമാവുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. പാകിസ്ഥാൻ ടീമിന് നിലവിൽ മികച്ച ബൗളിംഗ് നിര ഉണ്ടെന്നും ബാറ്റിങ്ങിൽ അവർക്ക് മികച്ച താരങ്ങൾ ഉണ്ടെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. പാകിസ്ഥാൻ നിരയിൽ മികച്ച സ്പിന്നർമാർ ഉണ്ടെന്നും ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ ടീമിന് ഇന്ത്യ സന്ദർശിക്കാൻ കഴിയില്ലെന്നും പാകിസ്ഥാൻ അല്ലെങ്കിൽ ഓസ്ട്രേലിയയാവും ഇന്ത്യയെ ഇന്ത്യയിൽ വെച്ച് തോൽപ്പിക്കുകയെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. ഓസ്‌ട്രേലിയക്ക് നിലവിൽ ബാറ്റിംഗ് നിരയുണ്ടെന്നും ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മർനസ് ലബുഷെയിൻ എന്നിവരുടെ സേവനം ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
ഇന്ത്യ – പാകിസ്ഥാൻ പരമ്പരക്കായി ആരാധകർ കാത്തിരിക്കുകയാണെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 4 ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പര നടത്താമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. പരമ്പരയിലെ രണ്ട് മത്സരങ്ങൾ ഇന്ത്യയിൽ വെച്ചും രണ്ട് മത്സരങ്ങൾ പാകിസ്ഥാനിൽ വെച്ചും നടത്താമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.