അനായാസ വിജയവുമായി പാക്കിസ്ഥാന് പരമ്പര

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍. 207 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പാക്കിസ്ഥാന്‍ 35.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. 77 റണ്‍സുമായി പുറത്താകാതെ നിന്ന ബാബര്‍ അസം ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഇമാം ഉള്‍ ഹക്ക്(49), ആബിദ് അലി(22), അരങ്ങേറ്റക്കാരന്‍ ഹൈദര്‍ അലി(29) എന്നിവരോടപ്പം ഇഫ്തികര്‍ 16 റണ്‍സുമായി പുറത്താകാതെ നിന്ന് ബാബര്‍ അസമിനൊപ്പം പാക്കിസ്ഥാന്റെ വിജയം എളുപ്പത്തിലാക്കുകയായിരുന്നു. നേരത്തെ ബൗളിംഗില്‍ ഇഫ്തികറിന്റെ 5 വിക്കറ്റ് നേട്ടമാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ടെണ്ടായി ചിസോരോ രണ്ട് വിക്കറ്റ് നേടി.