വെസ്റ്റ് ഇൻഡീസിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടെസ്റ്റിനുള്ള 15 കളിക്കാരുടെ ടീമിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. ജനുവരി 17 മുതൽ 21 വരെയും ജനുവരി 25 മുതൽ 29 വരെയും മുള്‌ട്ടാനിലാണ് രണ്ട് മത്സരങ്ങൾ നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ ടീമിൽ നിന്ന് ഏഴ് മാറ്റങ്ങളാണ് ടീമിലുള്ളത്.
സ്പിൻ ഡിപ്പാർട്ട്‌മെൻ്റിനെ ശക്തിപ്പെടുത്താൻ, ഓഫ് സ്പിന്നർ സാജിദ് ഖാനെയും മിസ്റ്ററി സ്പിന്നർ അബ്രാർ അഹമ്മദിനെയും തിരിച്ചുവിളിച്ചു, നൊമാൻ അലി തൻ്റെ സ്ഥാനം നിലനിർത്തി. പരിക്കേറ്റ ഓപ്പണർ സയിം അയൂബിനും ഫോമിലല്ലാത്ത അബ്ദുള്ള ഷഫീഖിനും പകരം ഇമാം ഉൾ ഹഖും മുഹമ്മദ് ഹുറൈറയും ടീമിൽ ഇടംപിടിച്ചു. ആമിർ ജമാൽ, മുഹമ്മദ് അബ്ബാസ്, മിർ ഹംസ, നസീം ഷാ എന്നിവരുടെ പേസ് ക്വാർട്ടറ്റിന് വിശ്രമം അനുവദിച്ചു, അവർക്ക് പകരം മുഹമ്മദ് അലിയെയും അൺക്യാപ്ഡ് കാഷിഫ് അലിയെയും ഉൾപ്പെടുത്തി. പരിക്കേറ്റ ഹസീബുള്ളയ്ക്ക് പകരം വിക്കറ്റ് കീപ്പർ-ബാറ്റർ റോഹൈൽ നസീറും ടീമിൽ ഇടംപിടിച്ചു.
ഷാൻ മസൂദാണ് ടീമിനെ നയിക്കുന്നത്, സൗദ് ഷക്കീലാണ് വൈസ് ക്യാപ്റ്റൻ. .
പാകിസ്ഥാൻ സ്ക്വാഡ്:
ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഇമാം ഉൾ ഹഖ്, കമ്രാൻ ഗുലാം, കാഷിഫ് അലി, ഖുറം ഷഹ്സാദ്, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാൻ, നൊമാൻ അലി, രോഹൈൽ നസീർ സാജിദ് ഖാൻ, സൽമാൻ അലി ആഘ.