ഓസ്‌ട്രേലിയയിൽ മത്സരത്തിനിടെ ക്രിക്കറ്റ് താരം ജുനൈൽ സഫർ ഖാൻ കുഴഞ്ഞുവീണ് മരിച്ചു

Newsroom

Picsart 25 03 18 14 37 45 266

അഡ്‌ലെയ്ഡിലെ കോൺകോർഡിയ കോളേജിൽ കടുത്ത വെയിലത്ത് നടന്ന മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ് പാകിസ്ഥാൻ വംശജനായ ക്ലബ് ക്രിക്കറ്റ് താരം ജുനൈൽ സഫർ ഖാൻ മരണപ്പെട്ടു. ശനിയാഴ്ച പ്രിൻസ് ആൽഫ്രഡ് ഓൾഡ് കൊളീജിയൻസിനെതിരെ ഓൾഡ് കോൺകോർഡിയൻസ് ക്രിക്കറ്റ് ക്ലബ്ബിനെ പ്രതിനിധീകരിക്കുകയായിരുന്നു അദ്ദേഹം.

40 വയസ്സ് പിന്നിട്ട ഖാൻ, 40 ഓവറുകൾ ഫീൽഡ് ചെയ്യുകയമ്യും തുടർന്ന് വാറ്റ് ചെയ്യാനെത്തുകയും ചെയ്തു‌ ഏഴ് റൺസ് എടുത്തു നിൽക്കെ അദ്ദേഹം കുഴഞ്ഞു വീണു. സൗത്ത് ഓസ്‌ട്രേലിയയിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ. ആ സമയത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു കാലാവസ്ഥ.

ഉടൻ വൈദ്യസഹായം നൽകിയിട്ടും ഖാനിന്റെ ജീവൻ രക്ഷിക്കാനായില്ല. പാകിസ്ഥാൻ സ്വദേശിയായ ഖാൻ 2013ൽ ഐടി വ്യവസായത്തിൽ ജോലി ചെയ്യുന്നതിനായി അഡ്‌ലെയ്ഡിലേക്ക് താമസം മാറിയിരുന്നു. പിന്നീട് ഓസ്ട്രേലിയയിലെ ക്ലബ് ക്രിക്കറ്റിൽ സജീവമായി.