അവസാന മൂന്ന് പന്തിൽ അഞ്ച് റൺ എടുക്കാൻ ആയില്ല, പാകിസ്താൻ തോറ്റു

Newsroom

പാകിസ്താനും ന്യൂസിലൻഡും തമ്മിലുള്ള പരമ്പരയിൽ ന്യൂസിലൻഡിന് ആദ്യ വിജയം. നാടകീയമായ മത്സരത്തിൽ 4 റൺസിന്റെ വിജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. ഒരുപാട് ട്വിസ്റ്റുകൾ ഉണ്ടായ മത്സരത്തിൽ അവസാന മൂന്ന് പന്തിൽ 5 റൺസ് വേണ്ട നിലയിൽ നിന്നാണ് പാകിസ്താൻ പരാജയപ്പെട്ടത്. ന്യൂസിലൻഡ് ഉയർത്തിയ 164 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 159 റൺസിന് ഓൾ ഔട്ട് ആയി. ഒരു ഘട്ടത്തിൽ പാകിസ്താൻ 87-7 എന്ന നിലയിൽ ആയിരുന്നു.

പാകിസ്താൻ 23 04 18 01 38 26 220

അവിടെ നിന്ന് ഇഫ്തിഖർ അഹമ്മദിന്റെ ഇന്നിങ്സ് ആണ് പാകിസ്താനെ വിജയത്തിന് അടുത്ത് എങ്കിലും എത്തിച്ചത്. 24 പന്തിൽ നിന്ന് 60 റൺസ് ഇഫ്തിഖാർ ഇന്ന് അടിച്ചു. 14 പന്തിൽ നിന്ന് 27 റൺസ് എടുത്ത് ഫഹീമും പാകിസ്താനായി തിളങ്ങി. ബാക്കി ഒരു പ്രധാന താരങ്ങളും ഇന്ന് തിളങ്ങിയില്ല. അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരിക്കെ 10 റൺ അടിച്ച ശേഷം ആണ് ഇഫ്തിഖർ പുറത്തായത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിനായി 49 പന്തിൽ 7 ബൗണ്ടറിയും 2 സിക്‌സും സഹിതം 64 റൺസെടുത്ത ടോം ലാഥമാണ് തിളങ്ങിയത്. ഡാരിൽ മിച്ചലും 26 പന്തിൽ 33 റൺസ് എടുത്തു. വേറെ ആർക്കും കാര്യനായി തിളങ്ങാൻ ആയില്ല. പാക്കിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും 2 വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ജയത്തോടെ പരമ്പര 2-1 എന്നായി. ആദ്യ രണ്ട് ടി0യും പാകിസ്താൻ വിജയിച്ചിരുന്നു.