ലാഹോറിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ പാകിസ്താൻ ഏഴ് വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ പാകിസ്ഥാൻ 2-0ന് മുന്നിലെത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 336-5 എന്ന കൂറ്റൻ സ്കോറാണ് ഇന്ന് നേടിയത്. ഡാരിൽ മിച്ചൽ 119 പന്തിൽ 129 റൺസ് നേടി ഇന്നുൻ അവരുടെ ടോപ് സ്കോറർ ആയി. 85 പന്തിൽ 98 റൺസ് നേടിയ ലാഥം മിച്ചലിന് പിന്തുണ നൽകി. പാക്കിസ്ഥാന്റെ ഹാരിസ് റൗഫ് 10 ഓവറിൽ 78 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ബൗളർമാരിൽ മികച്ചു നിന്നു.
മറുപടിയായി, ഓപ്പണർ ഫഖർ സമന്റെ നേതൃത്വത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പാകിസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചു. വെറും 144 പന്തിൽ 24 ബൗണ്ടറികളും നാല് സിക്സും ഉൾപ്പെടെ പുറത്താകാതെ 180 റൺസ് ഫകർ അടിച്ചെടുത്തു. കഴിഞ്ഞ മത്സരത്തിലും ഫകർ സെഞ്ച്വറി നേടിയിരുന്നു. 66 പന്തിൽ 65 റൺസുമായി ക്യാപ്റ്റൻ ബാബർ അസമും
വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 48.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ലക്ഷ്യം മറികടന്നു.