2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെ കടുത്ത വിമർശനവുമായി, മുൻ ക്യാപ്റ്റൻ വസീം അക്രം. ടീമിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2026ലെ ടി20 ലോകകപ്പിന് മുമ്പ് യുവ, ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാർക്ക് അവസരം നൽകാൻ സെലക്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

“വലിയ മാറ്റങ്ങൾ (ആവശ്യമാണ്). വൈറ്റ്-ബോൾ ക്രിക്കറ്റിൽ രണ്ടുവർഷമായി നമ്മൾ ഒരേ കളിക്കാരുമായി തോറ്റുകൊണ്ടിരിക്കുകയാണ്. യുവ കളിക്കാരെ കൊണ്ടുവരിക എന്ന ധീരമായ ഒരു ചുവടുവെപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൈറ്റ്-ബോൾ ക്രിക്കറ്റിനായി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാരെ കൊണ്ടുവരിക.” അക്രം പറഞ്ഞു.
“5-6 മാറ്റങ്ങൾ വരുത്തേണ്ടിവന്നാൽ, വരുത്തുക. അടുത്ത ആറ് മാസത്തേക്ക് നിങ്ങൾ തോറ്റേക്കാം, ആ യുവ ടീമിനെ പിന്തുണയ്ക്കുന്നത് തുടരുക. 2026 ടി20 ലോകകപ്പിനായി ഒരു ടീം കെട്ടിപ്പടുക്കാൻ ഉള്ള ശ്രമം ഉടൻ ആരംഭിക്കുക,” അക്രം പറഞ്ഞു.