ഇതിഹാസങ്ങളുടെ ഫൈനൽ, പാകിസ്താനെ 156ൽ പിടിച്ചുകെട്ടി ഇന്ത്യ

Newsroom

Picsart 24 07 13 22 42 54 597

ഇതിഹാസങ്ങളുടെ മത്സരമായ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിന്റെ ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ 156 റൺസിൽ ഒതുക്കി. ഇന്ത്യക്ക് എതിരെ പാകിസ്ഥാന്റെ പ്രധാന ബാറ്റർമാർക്ക് ആർക്കും അറ്റാക്ക് ചെയ്ത് കളിക്കാനായില്ല. 36 പന്തിൽ നിന്ന് 41 റൺസ് എടുത്ത മാലിക്കാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ ആയത്‌.

ഇന്ത്യ 24 07 13 22 43 19 998

കമ്രാൻ അക്മൽ ഇരുപത്തി നാല് റൺസും മിസ്ബാഹ് 18 റൺസും എടുത്തു. മിസ്ബാഹിന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. അവസാനം 9 പന്തിൽ നിന്ന് 19 റൺസ് എടുത്ത സുഹൈൽ തൻവീർ ആണ് പാകിസ്താനെ 150 കടക്കാൻ സഹായിച്ചത്.

ഇന്ത്യക്ക് ആയി അനുരീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇർഫാൻ പത്താൻ, വിനയ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.