ബംഗ്ലാദേശിനെതിരായ മുൻ മത്സരത്തിൽ ഇന്ത്യയുടെ പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും, പാകിസ്ഥാനെതിരെ ഈ പിഴവുകൾ ആവർത്തിച്ചാൽ ഇന്ത്യ വലിയ വില നൽകുമെന്ന് ആമിർ പറഞ്ഞു.

“ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ദിവസം, ഏറ്റവും കുറച്ച് പിഴവുകൾ വരുത്തുന്ന ടീം വിജയിക്കും,” ആമിർ പറഞ്ഞു.
“ഇന്ത്യൻ ടീം കടലാസിൽ ശക്തരാണെന്ന് തോന്നുന്നു. ദ്വിരാഷ്ട്ര പരമ്പരയിലെ അവരുടെ പ്രകടനം നോക്കുകയാണെങ്കിൽ, അവർ നന്നായി കളിച്ചിട്ടുണ്ട്, പക്ഷേ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ധാരാളം തെറ്റുകൾ വരുത്തി. പാകിസ്ഥാനുമായുള്ള മത്സരം ഏറെ സമ്മർദ്ദം ഉള്ള മത്സരമാണ്. അതിനാൽ ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ അതേ തെറ്റുകൾ വരുത്തിയാൽ, പാകിസ്ഥാന് മത്സരം ജയിക്കാനുള്ള സാധ്യതയുണ്ട്.” ആമിർ പറഞ്ഞു.