Picsart 23 08 16 11 32 49 640

SA20 ഉള്ളതിനാൽ ന്യൂസിലൻഡ് പരമ്പരക്ക് ദക്ഷിണാഫ്രിക്ക അയക്കുക രണ്ടാം നിരയെ

ദക്ഷിണാഫ്രിക്കയുടെ ന്യൂസിലൻഡ് പര്യടനത്തിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്ക അവരുടെ ഒന്നാം നിര ടീമിനെ അയക്കില്ല. ആഭ്യന്തര ഫ്രാഞ്ചൈസി ലീഗായ SA20യുടെ ഫിക്‌സ്ചറും ടെസ്റ്റ് പരമ്പരയുടെ ഫിക്സ്ചറും ഒരേ സമയത്ത് ആയതിനാലാണ് ഇത്തരം ഒരു തീരുമാനം. SA20 ഫ്രാഞ്ചൈസികളുമായി കരാറിലേർപ്പെട്ട കളിക്കാരൊന്നും ന്യൂസിലൻഡിലേക്ക് പോകില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ സിഇഒ ഫൊലെറ്റ്‌സി മൊസെക്കി പറഞ്ഞു.

ഫെബ്രുവരി 4നും ഫെബ്രുവരി 13നും ആണ് ടെസ്റ്റുകൾ. SA20 ജനുവരി 10നും ഫെബ്രുവരി 10നും ഇടയിലും നടക്കും. ടെസ്റ്റ് പരമ്പര പുനഃക്രമീകരിക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) ന്യൂസിലൻഡ് ക്രിക്കറ്റിനോട് അഭ്യർത്ഥിച്ചെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടിരുന്നു. ഇതാണ് SA20 ലീഗുമായി കരാറിലേർപ്പെട്ടിട്ടുള്ള കളിക്കാർ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുണ്ടാകില്ല എന്ന് ദക്ഷിണാഫ്രിക്ക പ്രഖ്യാപിക്കാൻ കാരണം.

Exit mobile version