Picsart 23 06 11 17 29 13 430

രോഹിത് ശർമ്മയും ഇന്ത്യൻ ടീമും ഇംഗ്ലണ്ടിനെ പോലെ ആക്രമിച്ചു കളിക്കണം എന്ന് കപിൽ ദേവ്

രോഹിത് ശർമ്മയോടും അദ്ദേഹത്തിന്റെ ഇന്ത്യൻ ടെസ്റ്റ് ടീമിനോടും കൂടുതൽ ആക്രമിച്ചു കളിക്കാൻ അഭ്യർത്ഥന നടത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇംഗ്ലണ്ട് കളിച്ച ബാസ്ബോള് ഇന്ത്യ പിന്തുടരണം എന്നും അങ്ങനെയാണ് ക്രിക്കറ്റ് കളിക്കേണ്ടത് എന്നും ഇതിഹാസ താരം പറഞ്ഞു.

“ബാസ്‌ബോൾ അതിശയകരമാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പര ഞാൻ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച പരമ്പരകളിലൊന്നാണ്. ക്രിക്കറ്റ് അങ്ങനെ തന്നെ കളിക്കണമെന്ന് ഞാൻ കരുതുന്നു. രോഹിത് നല്ല കളിക്കാരണാണ്. പക്ഷേ അവൻ കൂടുതൽ ആക്രമിച്ചു കളിക്കണം. അതിനായി ടീമിനെയും പ്രേരിപ്പിക്കണം,” കപിൽ ദേവ് ദി ടൈംസിനോട് പറഞ്ഞു.

“ഇംഗ്ലണ്ട് പോലുള്ള ടീമുകൾ ഇപ്പോൾ എങ്ങനെ കളിക്കുന്നു എന്ന് നിങ്ങൾ ചിന്തിക്കണം. അത് നമ്മൾ മാത്രമല്ല. ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ആ വഴികളിൽ ചിന്തിക്കണം. കളി ജയിക്കുക എന്നത് എല്ലാ ടീമുകളുടെയും ഏറ്റവും ഉയർന്ന മുൻഗണനയായിരിക്കണം. സമനിലയ്ക്കായി കളിക്കരുത്” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version